പഠനലക്ഷ്യങ്ങൾ
- പൊറ്റക്കാടിനെ കുറിച്ച് കൂടുതൽ അറിയാൻ
- യാത്രാവിവരണത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാം
എസ് കെ പൊറ്റെക്കാട്
നോവലിസ്റ്റ്, ജ്ഞാനപീഠം ജേതാവ്,
സഞ്ചാരസാഹിത്യകാരൻ
എന്നീ നിലകളിൽ പ്രസിദ്ധൻ. ബാല്വിദ്വീപ്, നൈൽ ഡയറി, കാപ്പിരികളുടെ നാട്ടിൽ, കാശ്മീർ,പാതിരാ സൂര്യന്റെ നാട്ടിൽ
എന്നിവ പ്രധാന സഞ്ചാരസാഹിത്യ കൃതികളാണ്.
എസ് കെ പൊറ്റെക്കാട്ട് രചിച്ച
കാപ്പിരികളുടെ നാട്ടിൽ എന്ന കൃതിയിൽ നിന്ന് എടുത്തതാണ് വിക്ടോറിയ വെള്ളച്ചാട്ടം എന്ന
പാഠഭാഗം.പൊറ്റക്കാടും സുഹൃത്തും വിക്ടോറിയ
വെള്ളച്ചാട്ടം സന്ദർശിക്കാൻ പോയ സമയത്തെ കുറിച്ച് പറയുന്നതാണ് ഈ പാഠഭാഗം. സാംബസി ജലപാതയിലാണ് ഈ വെള്ളച്ചാട്ടം
സ്ഥിതി ചെയ്യുന്നത്. ഇതിന്റെ തെക്ക്
ഭാഗത്തിന് ചെകുത്താന്റെ കുത്തിത്തിരുപ്പ് എന്ന് പറയുന്നു. ജൂൺ - ജൂലൈ മാസത്തിലാണ്
വിക്ടോറിയ വെള്ളച്ചാട്ടം സന്ദർശിക്കാൻ പറ്റിയ സമയം. ഷിണ്ടേ എന്ന സ്ഥലത്ത്
വച്ചാണ് ഹിന്ദു മഹാസമുദ്രവുമായി ചേരുന്നത്. വീണ്ടും നദീജലം പ്രയാണം
തുടങ്ങുന്ന സ്ഥലത്തിനെ ‘തിളയ്ക്കുന്ന പാത്രം
' എന്ന് പറയുന്നു.വിക്ടോറിയാ വെള്ളച്ചാട്ടത്തിന്
സമീപത്ത് ഡേവിഡ് ലിവിങ്സ്റ്റൺ എന്ന വ്യക്തിയുടെ പ്രതിമ ഉണ്ട്.
No comments:
Post a Comment